കൊല്ലം|
WEBDUNIA|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2010 (09:32 IST)
കൊല്ലം നഗരസഭയില്‍ കരുനാഗപ്പള്ളി ഡിവിഷനില്‍ പത്തിടങ്ങളില്‍ യു ഡി എഫും രണ്ടിടങ്ങളില്‍ എല്‍ ഡി എഫും വിജയിച്ചിരിക്കുന്നു. പറവൂരില്‍ അഞ്ചിടങ്ങളില്‍ എല്‍ ഡി എഫും മൂന്നിടങ്ങളില്‍ യു ഡി എഫും വിജയിച്ചിരിക്കുന്നു. പുനലൂരില്‍ മൂന്നിടങ്ങളില്‍ എല്‍ ഡി എഫും രണ്ടിടങ്ങളില്‍ യു ഡി എഫും വിജയിച്ചിരിക്കുന്നു
പത്തനംതിട്ട മുന്‍സിപ്പാലിറ്റിയില്‍ അടൂരില്‍ മൂന്നിടത്ത് യു ഡി എഫും രണ്ടിടത്ത് എല്‍ ഡി എഫും വിജയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നാലിടത്ത് എല്‍ ഡി എഫും മൂന്നിടത്ത് യു ഡി എഫും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചിരിക്കുന്നു. തിരുവല്ലയില്‍ എല്‍ ഡി എഫ് നാലിടത്തും രണ്ടിടത്ത് യു ഡി എഫും മറ്റുള്ളവര്‍ രണ്ടിടത്തും വിജയിച്ചിട്ടുണ്ട്.
ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ ആലപ്പുഴയില്‍ നാലിടത്ത് യു ഡി എഫും ആറിടത്ത് എല്‍ ഡി എഫും, ചെങ്ങന്നൂരില്‍ 12 ഇടത്ത് എല്‍ ഡി എഫും എട്ടിടത്ത് യു ഡി എഫും ബി ജെ പി ഒരിടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു. ചേര്‍ത്തലയില്‍ രണ്ടിടത്ത് യു ഡി എഫും നാലിടത്ത് എല്‍ ഡി എഫും മറ്റുള്ളവര്‍ ഒരിടത്തും വിജയിച്ചിരിക്കുന്നു. കായംകുളത്ത് അഞ്ചിടത്ത് എല്‍ ഡി എഫും മൂന്നിടത്ത് യു ഡി എഫും മുന്നിട്ടു നില്‍ക്കുന്നു. മാവേലിക്കരയില്‍ മൂന്നിടത്ത് യു ഡി എഫും രണ്ടിടത്ത് മറ്റുള്ളവരും വിജയിച്ചിരിക്കുകയാണ്.