നഗരം കര്‍ശന സുരക്ഷയില്‍

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (15:40 IST)
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം പൊലീസിന്‍റെ കര്‍ശനമായ നീരീക്ഷണത്തിലാണ്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വഴികളില്‍ യാത്ര തുടങ്ങുന്നതിന് പതിനഞ്ച് മിനിട്ട് മുമ്പ് തന്നെ ഗതാഗതം നിരോധിക്കും. നഗരത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. വ്യാഴാഴ്ച രാഷ്ട്രപതി മടങ്ങുന്നതുവരെ നഗരത്തിലെ സുരക്ഷ പൊലീസിന്‍റെ നിയന്ത്രണത്തിലാണ്.

ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഏകദേശം 1500 പൊലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.20മണിക്ക് പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്പ് ലഭിച്ചു.

നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ പ്രധാനമായും എത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇവിടെയും പൊലീസിന്‍റെ കര്‍ശന സുരക്ഷയിലാണ്.

രാഷ്ട്രപതിയുടെ ദര്‍ശനം കഴിയുന്നതുവരെ ക്ഷേത്രത്തിന്‍റെ സുരക്ഷ പൊലീസിനായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :