ദേശീയ ചിഹ്നം: പ്രദര്‍ശനത്തിനെതിരെ ഹര്‍ജി

Highcourt
KBJWD
ഹൈക്കോടതി മന്ദിരത്തില്‍ ദേശീയ ചിഹ്നം തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും രജിസ്ട്രാറെയും സംസ്ഥാന സര്‍ക്കാരിനെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

പൊതുതാത്പര്യം മുന്‍‌നിര്‍ത്തി ആലപ്പുഴ കളര്‍കോട് സ്വദേശി വേണുഗോപാലന്‍ നായരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ബഹുനില കെട്ടിടത്തില്‍ ദേശീയ ചിഹ്നം കൊത്തിവച്ചത് നിയമപ്രകാരമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയ ചിഹ്നത്തില്‍ അശോക സ്തംഭത്തിന് അടിയില്‍ ദേവനാഗരി ലിപിയിലാണ് സത്യമേവ ജയതേ എന്നെഴുതുന്നത്. എന്നാല്‍ ഹൈക്കോടതി മന്ദിരത്തില്‍ അശോകസ്തംഭത്തിന് ഇടതുവശത്ത് ഇംഗ്ലീഷിലും വലത് ഭാഗത്ത് മലയാളത്തിലുമാണ് ഈ വാക്യം എഴുതിയിരിക്കുന്നത്.

ദേശീ‍യ ചിഹ്നത്തിന്‍റെ അംഗീകൃത മാതൃകയുമായി ഇതിന് പൊരുത്തക്കേടുണ്ടെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ദേശീയ ചിഹ്നത്തിന്‍റെ രൂപകല്‍പ്പനയും പൊതു കെട്ടിടങ്ങളിലെയും സീലുകളുടെയും ഉപയോഗം പ്രദര്‍ശനം എന്നിവ സംബന്ധിച്ചും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്.

കൊച്ചി | M. RAJU| Last Modified വ്യാഴം, 7 ഫെബ്രുവരി 2008 (10:49 IST)
ഇതിന് വിരുദ്ധമായാണ് ഹൈക്കോടതി മന്ദിരത്തില്‍ ദേശീ‍യ ചിഹ്നം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതുകാരണം പൊതുജനങ്ങളുടെ മനസില്‍ ദേശീയ ചിഹ്നത്തിന്‍റെ തെറ്റായ മാതൃക പതിയാനിടയുണ്ട്. ദേശഭക്തിയോടെ സാരാംശം മുന്‍‌നിര്‍ത്തിയാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :