ദേശിയ ഗെയിംസ് ഡയറക്ടര്‍ ജനറലാകാന്‍ നെറ്റോയില്ല

തിരുവനന്തപുരം| WEBDUNIA|
കേരളത്തില്‍ നടക്കാനിരിക്കുന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ഡയറക്‌ടര്‍ ജനറല്‍ സ്ഥാനത്തേക്കില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ നെറ്റോ ഡെസ്‌മണ്ട്‌ സര്‍ക്കാരിനെ അറിയിച്ചു. ഡിസംബര്‍ 28ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നെറ്റോയെ ഗെയിംസ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചുമതലയേല്‍ക്കാനാവില്ലെന്ന് അന്ന് തന്നെ നെറ്റോ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും അദ്ദേഹം അത് അംഗീകരിച്ചെന്നും ചൂണ്ടിക്കാണിച്ച് നെറ്റോ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. മന്ത്രിസഭാ തീരുമാനം വന്നതിന് അടുത്ത ദിവസം തന്നെയാണ് നെറ്റോ കത്തയച്ചത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ആവശ്യപ്പെട്ടാണ് നെറ്റോ കത്തയച്ചത്.

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിന് പ്രത്യുപകാരമായാണ് നെറ്റോയ്ക്ക് ഈ പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :