ദേവസ്വം ബോര്‍ഡ്: ജീവനക്കാരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം| WEBDUNIA|
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാ‍രെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ദിവസ വേതനക്കാരായ എല്ലാ ജീവനക്കാരെയും സ്ഥിരപ്പെടുത്തും.

ഇത്തരത്തില്‍ ഇരുന്നൂറോളം ജീവനക്കാരെയാ‍ണ് സ്ഥിരപ്പെടുത്തുക. ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഇനിയുള്ള തീരുമാനം ഡി പി സിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :