ദുഷ്പ്രചരണത്തിന് പിന്നില്‍ മാഫിയ - എസ്.എഫ്.ഐ.

SFI
ന്യൂഡല്‍ഹി | WEBDUNIA| Last Modified ശനി, 30 ജൂണ്‍ 2007 (13:53 IST)
File
വിദ്യാഭ്യാസ, കയ്യേറ്റ മാഫിയയുടെ പിന്തുണയോടെയാണ് ചില മാധ്യമങ്ങള്‍ ദേശാഭിമാനിക്കും സി.പി.എമ്മിനുമെതിരെ ദുഷ്പ്രചരണം അഴിച്ചുവിടുന്നതെന്ന് എസ്.എഫ്.ഐ.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി കെ.കെ. രാഗേഷാണ് ഇക്കാര്യം പറഞ്ഞത്. രാഗേഷ് ശക്തമായാണ് ദേശാഭിമാനിയെയും സി.പി.എമ്മിനെയും ന്യായീകരിച്ചത്.

വിദ്യാഭ്യാസ കയ്യേറ്റ മാഫിയയുടെ പിന്തുണയോടെയാണ് ചില മാധ്യമങ്ങളും യു.ഡി.എഫും ഇടതുപക്ഷ പ്രസ്താനങ്ങള്‍ക്കെതിരെ, വിശേഷിച്ച് സി.പി.എമ്മിനെതിരെ ദുഷ്പ്രചരണം അഴിച്ചു വിടുന്നത്. ലോട്ടറി മാഫിയയില്‍ നിന്നും മാതൃഭൂമിയും മനോരമയം കൈപ്പറ്റിയ തുക വെളിപ്പെടുത്തണം.

ദേശാഭിമാനി വാങ്ങിയതിനെക്കാള്‍ മൂന്നും നാലും ഇരട്ടി തുക ഈ പത്രങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും കെ.കെ.രാഗേഷ് പറഞ്ഞു. ലോട്ടറികളുടെ പരസ്യം എല്ലാ പത്രങ്ങളും കൊടുക്കാറുണ്ട്. അതിന്‍റെ തുക കൈപ്പറ്റുന്നത് ധാര്‍മ്മികതയുടെ പ്രശ്നമാണെങ്കില്‍ ദേശാഭിമാനിയെപ്പോലെ തന്നെ മാതൃഭൂമിയും മനോരമയും ഇതിന് ഉത്തരം പറയേണ്ടി വരും.

യു.ഡി.എഫ് സര്‍ക്കാര്‍ ലോട്ടറി മാഫിയയെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതില്‍ മാതൃഭൂമിയും മനോരമയും മൌനം പാലിച്ചത് പൈസ കിട്ടിയതുകൊണ്ടാണെന്നും രാഗേഷ് ആരോപിച്ചു.

ലോട്ടറി മാഫിയക്കെതിരെ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരും ദേശാഭിമാനിയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചിട്ടുണ്ടെന്നും യാഥാര്‍ത്ഥ്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും രാഗേഷ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :