ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; അടുത്തമാസം എട്ട് വരെ ജയിലില്‍ - ‘ഹാജരാക്കിയത്’ സ്കൈപ്പിലൂടെ

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 25 ജൂലൈ 2017 (14:42 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് അടുത്ത മാസം എട്ട് വരെ നീട്ടി. ഹൈക്കോടതി തിങ്കളാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് കാര്യമായ നടപടി ക്രമങ്ങളില്ലാതെ റിമാന്‍ഡ് കാലാവധി നീട്ടി ഇന്നത്തെ നടപടികള്‍ കോടതി പൂര്‍ത്തിയാക്കുകയായിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചൊവ്വാഴ്ച ദിലീപിനെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് കോടതി ഇതിന് അനുമതി നല്‍കിയത്.

കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ നടന്നേക്കുമെന്നും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും അതിനു പിന്നില്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :