സജിത്ത്|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (14:12 IST)
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. ഇടത് മുന്നണി വിടാതെതന്നെ ആറ് ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്- എസിലേക്ക് മാറാനാണ് വിമതര്‍ ആലോചിക്കുന്നതെന്നാണ് വിവരം.
മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിക്കകത്തെ ഭിന്നതകളെയും തുടര്‍ന്നാണ് എന്‍സിപി പിളര്‍പ്പിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഈ മാസം ഇരുപതാം തിയതി നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം പിളര്‍പ്പിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ തീരുമാനമെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ ആറ് ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍.
അതേസമയം , തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്താണ്ഡം കായലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡത്തെ കയ്യേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി നാട്ടുകയും ചെയ്തു. ഹോട്ടലിന്റെ ബോര്‍ഡും കസേരകളും തല്ലിത്തകര്‍ത്തു.