തേക്കടിദുരന്തം: മരണം 40 കവിയും

തേക്കടി| WEBDUNIA|
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ നാല്‍പ്പത് കവിഞ്ഞേക്കുമെന്ന് സൂചന. ഇതുവരെ 35 പേര്‍ മരിച്ചതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ഇതുവരെ 20 പേര്‍ മാ‍ത്രമേ രക്ഷപെട്ടിട്ടുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

മൊത്തം 76 യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. ബോട്ട് ജീവനക്കാരായ വിക്‌ടറും അനീഷും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

പെരിയാര്‍ ആശുപത്രിയില്‍ 21 പേരും, സെന്‍റ് അഗസ്‌റ്റിന്‍ ആശുപത്രിയില്‍ എട്ടും, തേക്കടി ആശുപത്രിയില്‍ നാലും മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. 15 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :