തെരഞ്ഞെടുപ്പ്: കണ്ണൂരിലേക്ക് എട്ടുകമ്പനി സേന

കണ്ണൂര്‍| WEBDUNIA| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2011 (09:27 IST)
തെരഞ്ഞെടുപ്പായാല്‍ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം കണ്ണൂരാണ്. കണ്ണൂരിലെ രാഷ്‌ട്രീയപോരാട്ടങ്ങള്‍ തന്നെയാണ് മറ്റു ജില്ലകളില്‍ നിന്ന് കണ്ണൂരിനെ മാറ്റിനിര്‍ത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണയും തീവ്രസുരക്ഷയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ തെരഞ്ഞെടുപ്പു സുരക്ഷയ്ക്കായി എട്ടു കമ്പനി കേന്ദ്രസേനയും രണ്ടു കമ്പനി കര്‍ണാടക സ്പെഷല്‍ആംഡ്‌ പൊലീസും കണ്ണൂരില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇത്തവണ 614 പ്രശ്നബാധിത ബൂത്തുകളും 187 പ്രശ്നസാധ്യതാ പ്രദേശങ്ങളുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ (സിഐഎസ്‌എഫ്‌) അഞ്ചു കമ്പനി, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ മൂന്നു കമ്പനി എന്നിവയ്ക്കു പുറമെയാണു കര്‍ണാടക പൊലീസും ജില്ലയിലെത്തുന്നത്. മൂന്നു വിഭാഗങ്ങളില്‍ നിന്നുമായി ആയിരം പേരാണ്‌ ആകെയുണ്ടാവുക. ഇരുന്നൂറോളം ബൂത്തുകളില്‍ ഈ സേനകളുടെ കാവല്‍ ഉണ്ടാകും. നാലുപേരുടെ ഒരു സംഘത്തെ ആയിരിക്കും ഓരോ സ്ഥലത്തും വിന്യസിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :