തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റ്

തൃശ്ശൂര്‍| WEBDUNIA|
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്തെ നിറച്ചാര്‍ത്തണിയിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. അടുത്ത മാസം മൂന്നിനാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ്‌ ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളുടെ ക്ഷേത്രങ്ങളിലും ദേശക്കാര്‍ നാളെ കൊടിയേറ്റും.

തിരുവമ്പാടിയില്‍ രാവിലെ 11.30നും 12നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലും പാറമേക്കാവില്‍ 11.30നും ഒരു മണിക്കും ഇടയിലുമാണ്‌ കൊടി ഉയരുക. തിരുവമ്പാടിയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍നമ്പൂതിരിപ്പാട്‌, മേല്‍ശാന്തി മൂത്തേടത്ത്‌ സുകുമാരന്‍നമ്പൂതിരി എന്നിവര്‍ പൂജകള്‍ക്ക്‌ കാര്‍മികത്വം വഹിക്കും.

2.30ന്‌ ക്ഷേത്രത്തില്‍നിന്ന്‌ പൂരം പുറപ്പാട്‌ ആരംഭിക്കും. തട്ടകങ്ങളില്‍ ആദ്യം ലാലൂരാണ്‌ കൊടിയേറ്റം നടക്കുക‌. രാവിലെ 8 മണിക്കാണിത്‌. വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി പൂരത്തിനായി ഒരുക്കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :