തൃശ്ശൂരില്‍ വാഹനാപകടം: 3 മരണം

തൃശ്ശൂര്‍| WEBDUNIA|
തൃശ്ശൂരില്‍ മണ്ണുത്തി ദേശീയ പാതയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ഇന്നോവ വാനാണ് അപകടത്തില്‍ പെട്ടത്.

കണ്ടാകവ് സ്വദേശി രേണുക(50) വാടാനാപ്പള്ളി സ്വദേശി ശങ്കരനാരായണന്‍ (79) പുഴക്കല്‍ സ്വദേശി പാര്‍വ്വതി(13) എന്നിവരാണ് മരണമടഞ്ഞത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സൂചനയുണ്ട്.

മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും പാര്‍വ്വതി ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. സ്കൂള്‍ വിദ്യാര്‍ത്ഥിനി ആണ് പാര്‍വ്വതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :