തൃക്കുന്നത്ത് സെമിനാരിയില്‍ സംഘര്‍ഷം

ആലുവ| WEBDUNIA|
തൃക്കുന്നത്ത്‌ സെമിനാരിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ്‌ സഭാ വിഭാഗവും യാക്കോബായ സഭാ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അനുവദിച്ചതിലും കൂടുതല്‍ സമയം ശ്രേഷ്ഠ കത്തോലിക്കാ ബാവ പ്രാര്‍ഥന നടത്തിയതാണ്‌ സംഘര്‍ഷമുണ്ടാകാന്‍ കാരണം. പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയെങ്കിലും ഇരുവിഭാഗങ്ങളും പള്ളിക്ക് മുമ്പിലിരുന്ന് മുദ്രാവാക്യം വിളിച്ചു.

ജനവരി 25, 26 തീയതികളിലാണ് തൃക്കുന്നത്ത് സെമിനാരിയില്‍ ഓര്‍മപ്പെരുന്നാള്‍. സഭാതര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത് പതിവായി യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ ഇരുവിഭാഗങ്ങളേയും വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളും വെവ്വേറെ സമയങ്ങളില്‍ ആരാധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ശ്രേഷ്ഠ കത്തോലിക്കാ ബാവ അനുവദിച്ചതിലും അധികം സമയം ആരാധന നടത്തിയെന്നാണ് യാക്കോബായ സഭ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :