തുട്ട് കിട്ടുന്ന വകുപ്പ് കുഞ്ഞാലിക്കുട്ടിക്ക്:വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തദ്ദേശസ്വയം ഭരണ വകുപ്പ് വിഭജനത്തിനെതിരെ വി എസ് അച്യുതാനന്ദന്‍. വകുപ്പ് മൂന്നായി വിഭജിച്ച് നല്‍കിയത് അഴിമതിക്ക് വഴിവയ്ക്കും എന്ന് വി എസ് മാധ്യമങ്ങളോട് പറഞ്ഞു. വിഭജനം നടന്നപ്പോള്‍ തുട്ട് കിട്ടുന്ന വകുപ്പ് പി കെ കുഞ്ഞാലിക്കുട്ടി കൈക്കലാക്കി എന്നും വി എസ് ആരോപിച്ചു.

ഒരു മന്ത്രിക്ക് പകരം ഇപ്പോള്‍ മൂന്ന് മന്ത്രിമാരായി. ഇത് ഭ്രാന്തമായ അവസ്ഥയാണ്. ജനങ്ങള്‍ക്ക് ഇത് അസൌകര്യം ഉണ്ടാക്കുമെന്നും വി എസ് പറഞ്ഞു.

വകുപ്പ്‌ വിഭജനത്തിനെതിരെ മന്ത്രി എം കെ മുനീര്‍ പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൗനം പാലിക്കുകയാണെന്ന്‌ വി എസ്‌ കുറ്റപ്പെടുത്തി. ഭരണക്കാര്‍ക്ക്‌ അഴിമതി നടത്തുന്നതിനും പണം കൈപ്പറ്റുന്നതിനുമായി ഒരുക്കിയിരിക്കുന്ന സംവിധാനം മാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :