തീവ്രവാദം: മലയാളി പിടിയില്‍

ബാംഗ്ലൂര്‍| WEBDUNIA| Last Modified വെള്ളി, 22 ഫെബ്രുവരി 2008 (11:04 IST)
തീവ്രവാദി ബന്ധത്തിന് ബാംഗ്ലൂരില്‍ മലയാളി പിടിയിലായി. നിരോധിക്കപ്പെട്ട ഇസ്ലാമിക തീവ്രവാദി സംഘടനയായ സിമിയില്‍ അംഗമായ യാഹ്യ(32) ആണ് പിടിയിലായത്.

കോഴിക്കോട് സ്വദേശിയായ ഇയാള്‍ എട്ട് വര്‍ഷം മുന്‍പാണ് ബാംഗ്ലൂരില്‍ എത്തിയത്. ഗുരുപ്പന്‍പല്യയില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്.

ഇലക്ടിക്കല്‍ എഞ്ചിനീയറാണ് ഇയാള്‍.സിമിയിയുടെ സജീവാംഗമായ ഇയാള്‍ക്ക് തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന മൊഹമ്മദ് ആസിഫ്, അസദുള്ള അബൂബേക്കര്‍ എന്നിവരുമായി ബന്ധമുണ്ടെന്‍ പൊലീസ് വെളിപ്പെടുത്തി.

ഉത്തരകര്‍ണാടകത്തില്‍ ഇവര്‍ നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :