കൊല്ലം|
M. RAJU|
Last Modified ശനി, 30 ഓഗസ്റ്റ് 2008 (10:59 IST)
സംസ്ഥാനത്ത് നാളെ മുതല്‍ തീപ്പെട്ടിയുടെ വില വര്‍ദ്ധിക്കും. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവാണ് തീപ്പെട്ടി ഉത്പാദകരെ വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ 25 വര്‍ഷക്കാലമായി സംസ്ഥാനത്ത് 50 പൈസയ്ക്കാണ് ഒരു കവര്‍ തീപ്പെട്ടി വിറ്റിരുന്നത്. ഇത് നാളെ മുതല്‍ ഒരു രൂപയായി വര്‍ദ്ധിക്കും. തീപ്പെട്ടി നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവാണ് തീപ്പെട്ടിക്ക് വിലകൂട്ടാന്‍ ഉത്പാദകര്‍ തീരുമാനിച്ചത്.
16 ഐറ്റം കെമിക്കലുകളാണ് തീപ്പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇതിന്‍റെയെല്ലാം വില ഇരട്ടിയിലധികമായി. അസംസ്കൃത വസ്തുക്കളുടെ വില ഇരട്ടിയായത് ഉത്പാദനച്ചെലവ് വര്‍ദ്ധിപ്പിച്ചതായി നിര്‍മ്മാതാക്കള്‍ പറയുന്നു. ആയിരം രൂപയായിരുന്ന ഒരു ക്വിന്‍റല്‍ കൊള്ളിയുടെ വില ഇപ്പോള്‍ രണ്ടായിരം രൂപയാണ്.
ഫോസ്ഫറസിന്‍റെ വിലയും ഇരട്ടിയായി വര്‍ദ്ധിച്ചു. മെഴുകിന്‍റെ വില മുപ്പതില്‍ നിന്നും നൂറായി. തമിഴ്നാട്ടിലെ വ്യവസായികളും വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തീപ്പെട്ടി കമ്പനികളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൊല്ലം ജില്ലയില്‍ ഇരുന്നൂറോളം തീപ്പെട്ടി കമ്പനികളാണുണ്ടായിരുന്നത്. ഇതിപ്പോഴിത് അമ്പതായി കുറഞ്ഞിട്ടുണ്ട്.