അറ്റക്കുറ്റപ്പണി പൂര്‍ത്തിയായി; ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു

അറ്റക്കുറ്റപ്പണി പൂര്‍ത്തിയായി; ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു

തിരുവനന്തപുരം| PRIYANKA| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (10:33 IST)
തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റിയതോടെ താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണായും പുനഃസ്ഥാപിച്ചു. അങ്കമാലി കറകുറ്റി സ്റ്റേഷന്‍ വഴി ട്രെയിനുകള്‍ കടത്തിവിടും. ഇരുട്രാക്കുകളിലൂടെയും ഗതാഗതം ഇന്നു പുലര്‍ച്ചയോടെയും തൃശൂര്‍ ഭാഗത്തേക്കുള്ളത് രാവിലെ 7.15 ഓടെയുമാണ് പുനഃസ്ഥാപിച്ചത്.

കറുകുറ്റി ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറയ്ക്കും. ഗാതാഗതം പുനഃസ്ഥാപിച്ചെങ്കിലും ചില ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റു ചിലതിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ശബരി എക്‌സ്പ്രസ്, ബോംബെ ജയന്തി ജനത, ഐലന്റ് എക്‌സ്പ്രസ് എന്നിവ കൃത്യ സമയത്ത് യാത്ര ആരംഭിക്കും. കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോകുന്ന ഗുവാഹത്തി പ്രത്യേക ട്രെയിന്‍ ഉച്ചയ്ക്ക് 12ന് സര്‍വ്വീസ് ആരംഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :