തിരുവനന്തപുരം|
Last Modified ശനി, 24 ജനുവരി 2015 (08:22 IST)
ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ നിലപാട് കര്‍ക്കശമാക്കി സി പി എം തിരുവനന്തപുരം ജില്ലാസമ്മേളനം. സമ്മേളനം ഇന്ന് അവസാനിക്കും. കടകംപള്ളി സുരേന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .ജില്ലാകമ്മിറ്റി ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും.
തൃശൂരില്‍ നിലവിലെ ജില്ലാസെക്രട്ടറി എ സി മൊയ്‌തീന്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പിണറായിപക്ഷത്തിന് പ്രാമുഖ്യമുള്ള ജില്ലാകമ്മിറ്റിയായിരിക്കും നിലവില്‍ വരിക. അതേസമയം, തൃശൂര്‍ ജില്ലാസമ്മേളനത്തില്‍ സി പി ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.