തലസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

WDWD
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബി ജെ പി പ്രവര്‍ത്തക്കര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു.

ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താലിനോടനുബന്ധിച്ച് കിഴക്കേക്കോട്ടയില്‍ നിന്നും സെക്രട്ടരിയേറ്റ് നടയിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം സമാധാനപരമായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രകടനത്തെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍ അഭിസംബോധന ചെയ്തു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കുമെതിരെ വസ്തുതാപരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

തിരുവനന്തപുരം| WEBDUNIA|
അതേസമയം, തലസ്ഥാനത്ത് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മറ്റ് ജില്ലകളില്‍ ബി ജെ പി നടത്തുന്ന പ്രതിഷേധ പ്രകടനം ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി. തൃശ്ശൂരില്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. കാഞ്ഞങ്ങാട്, കൊച്ചി എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :