തര്‍ക്കങ്ങള്‍ കേരളത്തിലെ പുതിയ വ്യവസായം: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുസ്ലീം ലീഗിന്റെ മതേതരത്വ സ്വഭാവം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തര്‍ക്കങ്ങള്‍ ഉണ്ടാക്കുക എന്നത്‌ കേരളത്തിലെ പുതിയ വ്യവസായമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫിലെടുക്കുന്ന എന്തു തീരുമാനവും ലീഗിന്‌ സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രി പ്രശ്നവുമായി ബന്ധപ്പെട്ട്‌ എന്‍ എസ് എസിന്റെ അതൃപ്തി പരിഹരിക്കുമെന്ന് പറഞ്ഞാലും പരിഹരിക്കില്ലെന്ന് പറഞ്ഞാലും വിവാദമാകുമെന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ ഒരു വലിയ കുലുക്കമുണ്ടായി, അതിന്റെ തുടര്‍ചലനങ്ങളാണ്‌ ഇപ്പോഴുള്ളത്‌. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ അഭിപ്രായം പറഞ്ഞ്‌ എരിതീയില്‍ എണ്ണയൊഴിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :