തമിഴ്‌നാടിനെതിരെ വി എസ്

WDWD
പറമ്പിക്കുളം-ആളിയാര്‍ കരാറിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രൂക്ഷ വിമര്‍ശനം നടത്തി. കേരളത്തിനര്‍ഹതപ്പെട്ട വെള്ളം തമിഴ്നാട് തരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കരാര്‍ പുതുക്കേണ്ട സമയം അതിക്രമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മഴവെള്ളത്തിന്‍റെ കണക്ക് കാണിച്ച് പറ്റിക്കുകയാണ് തമിഴ് നാട് ചെയ്യുന്നത്.

വെള്ളം ലഭിക്കാത്തതിനാല്‍ പാലക്കാടും സമീപ ജില്ലകളിലും രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാലക്കാട്| WEBDUNIA| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2008 (12:27 IST)
പൊള്ളാച്ചിയിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലെന്നും ഇരു സംസ്ഥാനങ്ങളും വെള്ളം പങ്കിട്ടാല്‍ പ്രയോജനമുണ്ടാകുമെന്നും വാദമുണ്ടാതിനെ തുടര്‍ന്നാണ് കരാര്‍ നടപ്പാക്കിയത്. എന്നാല്‍, വെള്ളം മുഴുവന്‍ അങ്ങോട്ടും വരള്‍ച്ച മുഴുവന്‍ ഇങ്ങോട്ടും എന്ന അവസ്ഥയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :