തത്ത ബിനുവിന് നേരെ ജയിലില്‍ വച്ച് ആക്രമണം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന തത്ത ബിനു എന്ന ബിനുവിന് നേരെ ആക്രമണം. കൊലപാതകകേസുകളില്‍ ഉള്‍പ്പെടെ പ്രതികളായി ജയിലിലെത്തിയ സുരേഷ്‌, അനൂപ്‌ഖാന്‍, ബിനീഷ്‌ എന്നിവരാണ് ബിനുവിനെ ആക്രമിച്ചത്. സംഭവത്തില്‍ തലയ്‌ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ബിനുവിനെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയിലിലെ എട്ടാം ബ്ലോക്കിന്‌ സമീപത്തുവച്ചായിരുന്നു തടവുകാര്‍ തമ്മിലടിച്ചത്‌. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ്‌ സൂചന.

കരിങ്കല്ലുകൊണ്ടുള്ള ആക്രമണത്തിലാണ്‌ ബിനുവിന്‌ പരുക്കേറ്റത്‌. ബിനുവിനെ ആക്രമിച്ച മൂന്നുപേര്‍ക്കുമെതിരെ പൂജപ്പുര പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :