തടവുകാര്‍ ഏറ്റുമുട്ടി: അമ്മയ്ക്കൊരു മകന്‍ സോജുവിനു പരിക്ക്

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 12 ഒക്‌ടോബര്‍ 2013 (14:37 IST)
PRO
തലസ്ഥാന നഗരിയിലെ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് തടവുകാരനായ കുപ്രസിദ്ധ ഗുണ്ട അമ്മയ്ക്കൊരു മകന്‍ സോജുവിന്‍റെ തലയ്ക്ക് ഗുരുതര പരുക്ക്. കോളിളക്കം സൃഷ്ടിച്ച ജെറ്റ് സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയാണു സോജു.

പരിക്കേറ്റ സോജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സഹതടവുകാരുടെ ആക്രമണത്തില്‍ ഇയാളുടെ തലയ്ക്കും ശരീരത്തിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരായിരുന്ന അമ്പലം‍മുക്ക് കൃഷ്ണ കുമാറിനെയും സനുവിനെയും കഴിഞ്ഞ ദിവസം പൂജപ്പുരയിലെക്ക് മാറ്റിയിരുന്നു. സെല്ലില്‍ വച്ച് സോജുവിനെ മുന്‍ വൈരാഗ്യം വച്ച് ഇരുവരും ആക്രമിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :