തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കത്ത് കിട്ടിയിരുന്നു: മുഖ്യമന്ത്രി

കൊച്ചി| WEBDUNIA|
PRO
PRO
വിദേശയാത്ര വിവാദത്തില്‍പ്പെട്ട് സസ്പെന്‍ഷനിലായ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രം കത്തയച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ആ കത്ത്‌ ഫയലിലുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്‌ തച്ചങ്കരിയെ തിരിച്ചെടുത്തത്‌. ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുനു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയും ഇക്കാര്യം ശരിവച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :