ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ്

എറണാകുളം| WEBDUNIA|
അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. അന്തരിച്ച ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ പിന്‍ഗാമിയായാണ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ആര്‍ച്ച് ബിഷപ്പാകുന്നത്. നിലവില്‍ കോട്ടപ്പുറം അതിരൂപതയുടെ ബിഷപ്പാണ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍.

റോമില്‍ മാര്‍പ്പാപ്പ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുന്ന അതേ സമയത്തു തന്നെ വരാപ്പുഴ, കോട്ടപ്പുറം ഭദ്രാസന ആസ്ഥാനങ്ങളിലും പ്രഖ്യാപനം നടന്നു. 1941ല്‍ ജനിച്ച ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ 1968ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1987ല്‍ മെത്രാഭിഷേകം നടന്നു.

വരാപ്പുഴ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടപ്പുറം രൂപതയുടെ ബിഷപ്പ്, കെ സി ബി സി വൈസ് ചെയര്‍മാന്‍, കെ ആര്‍ എല്‍ ബി സി ഫാമിലി കൗണ്‍സില്‍ ചെയര്‍മാന്‍, ആലുവ സെന്‍റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍, വരാപ്പുഴ അതിരൂപതയുടെ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം ശോഭിച്ചു.

ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ വരാപ്പുഴയില്‍ ചുമതയേല്‍ക്കുന്ന തീയതി പിന്നീട്‌ പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :