കോഴിക്കോട്|
WEBDUNIA|
Last Modified ശനി, 9 ജൂണ്‍ 2007 (13:13 IST)
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി മൂലം ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ കുതിരവട്ടം സ്വദേശി മഹേഷ് കുമാര്‍ എന്ന 29 കാരനാണ് മരിച്ചത്.
സംസ്ഥാനത്തുടനീളം ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ കാരണം ഒട്ടേറെ പേര്‍ മരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ശനിയാഴ്ച രാവിലെ ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ പെരുനാട് സ്വദേശി കുട്ടപ്പന്‍ നായരാണ് മരിച്ചത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പകര്‍ച്ചപ്പനി വ്യാപകമായിരിക്കുന്നത്. പകര്‍ച്ചപ്പനി നേരിടുന്നത് സംബന്ധിച്ച് ശനിയാഴ്ച വൈകിട്ട് സര്‍വകക്ഷിയോഗം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ നടക്കും.
ഇതിനിടെ സംസ്ഥാനത്തെ പകര്‍ച്ചപ്പനി നേരിടുന്നതിനായി വേണ്ട സഹായം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി പറഞ്ഞിട്ടുണ്ട്. സൈന്യത്തിന്‍റെ സേവനം സംസ്ഥാനത്തിന് നല്‍കാന്‍ തയാറാണെന്ന് ആന്‍റണി സംസ്ഥാന ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയെയാണ് അറിയിച്ചത്.
സൈന്യം ശനിയാഴ്ച ഉച്ചയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണറിയുന്നത്.