ടോട്ടല്‍ തട്ടിപ്പ്: രമണിയുടെ അപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്‌ തന്നെ പ്രതിയാക്കിയിട്ടുള്ള എട്ട്‌ കേസുകള്‍ ഒറ്റ കോടതിയില്‍ പരിഗണിക്കണമെന്ന ഡോ രമണിയുടെ അപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജിയാണ് ഇതില്‍ വിധി പറയുക.

ബുധനാഴ്‌ച കേസ്‌ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്‍റെയും, രമണിയുടെ അഭിഭാഷകന്‍റെയും വാദം കോടതി കേട്ടിരുന്നു. രമണിയുടെ ആവശ്യത്തെ സര്‍ക്കാര്‍ പ്ലീഡര്‍ എ രാജസേനന്‍ എതിര്‍ത്തിരുന്നു.

ജാമ്യമെടുക്കുന്നതിന്‌ വേണ്ടിയാണ് കേസുകളെല്ലാം ഒരു കോടതിയിലാക്കണമെന്ന്‌ രമണി ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ നിയമവിരുദ്ധമാണ്‌. ഈ ആവശ്യം അനുവദിക്കാന്‍ കോടതിക്ക്‌ അധികാരമില്ലെന്നും സര്‍ക്കര്‍ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ക്ഷയരോഗ ബാധിതയായ രമണിക്ക്‌ ഒരേസമയം രണ്ട്‌ കോടതികളിലായി ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നതിനാല്‍ എല്ലാ കേസുകളും ഒരു കോടതിയിലാക്കണമെന്നാണ് രമണിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. നിലവില്‍, തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലും ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലും നാലു വീതം കേസുകളാണുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :