ടോട്ടല്‍ തട്ടിപ്പ്: രമണിക്ക് ജാമ്യം

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2009 (16:05 IST)
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പത്താം പ്രതി ഡോ രമണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയ കേസിലാണ് രമണിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മറ്റ് അഞ്ചു കേസുകളില്‍ ഡോ രമണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 50 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളിന്മേലാണ്‌ ജാമ്യം. കോടതിയുടെ അനുമതിയില്ലാതെ ജില്ല വിട്ടു പോകരുതെന്ന് രമണിയോട്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

നിക്ഷേപകരില്‍നിന്ന്‌ 50 കോടിയിലധികം രൂപ സമാഹരിച്ച്‌ തട്ടിപ്പു നടത്തിയതായി വ്യക്തമാക്കിയാണ്‌ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ ചെറിയാന്‍ വര്‍ഗീസ്‌ മുമ്പാകെ 1000 പേജുള്ള കുറ്റപത്രം ഹാജരാക്കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :