ടോട്ടല്‍ തട്ടിപ്പ്: പ്രതികള്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ പ്രതികളായ ശബരിനാഥും അച്ഛന്‍ രാജനും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്രൈം ബ്രാഞ്ചും കോടതിയും നീതി നിഷേധിക്കുന്നുവെന്നാരോപിച്ചാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

എട്ടു മാസമായി ജയിലില്‍ കഴിയുന്ന തങ്ങള്‍ക്ക് നീതി അനുവദിക്കണമെന്ന് കാണിച്ച് ചൊവ്വാഴ്ച ശബരീനാഥും, രാജനും തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എസ് സന്തോഷ്‌കുമാറിന്‌ ഹര്‍ജി നല്‍കിയിരുന്നു. പുതിയ കേസുകളില്‍പ്പെടുത്തി ജയിലില്‍നിന്ന്‌ പുറത്തിറങ്ങാന്‍ ക്രൈംബ്രാഞ്ച്‌ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന്, കോടതിയെ അറിയിച്ചതിനു ശേഷമാണ് ഇരുവരും നിരാഹാരസമരം ആരംഭിച്ചത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ഇതുവരെ അറസ്റ്റിലായവരില്‍ എല്ലാവരും ജാമ്യത്തിലിറങ്ങി. 15 കേസുകളില്‍ കോടതി തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും, നാല്‌ കേസുകളില്‍ ജാമ്യം അനുവദിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :