ടിപി വധക്കേസില്‍ ശിക്ഷ ഇന്ന്

കോഴിക്കോട്| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 12 പേര്‍ക്കുള്ള കോടതി ഇന്ന് വിധിക്കും.

രാവിലെ 11നാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടി ശിക്ഷ വിധിക്കുക. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേര്‍ക്കു വധശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി.കെ രജീഷ്, അഞ്ചാം പ്രതി കെ.കെ മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത്ത്, ഏ‍ഴാം പ്രതി കെ. ഷിനോജ് എന്നീ കൊലയാളി സംഘാംഗങ്ങളെന്നറിയപ്പെടുന്നവരും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍, സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍, പാനൂര്‍ കുന്നോത്ത്പറമ്പിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ്, ലംബു പ്രദീപന്‍ എന്നിവരാണ് ശിക്ഷ കാത്തിരിക്കുന്നവര്‍.

ങ്ങള്‍ക്ക് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികളും വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2012 മെയ് 4 ന് രാത്രി 10.15 ഓടെയാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാട് വെച്ച് ഇന്നോവ കാറിലെത്തിയ ഏ‍ഴംഗ സംഘം ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :