ടിക്കറ്റ് മെഷിന്‍ തിരിമറി‌: 5 കണ്ടക്‌ടര്‍മാരെ പിരിച്ചുവിട്ടു

കല്‍പറ്റ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കെഎസ്ആര്‍ടിസി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷിനില്‍ തിരിമറി നടത്തി ലക്‍ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ അഞ്ച്‌ കണ്ടക്‌ടര്‍മാരെ പിരിച്ചുവിട്ടു. നാല്‌ കണ്ടക്‌ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച്‌ പേരെ സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തു. ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും.

സീനിയര്‍ ക്ലര്‍ക്ക്‌ ഇ ഷാജഹാന്റെ നേതൃത്വത്തില്‍ ഒമ്പതു കണ്ടക്‌ടര്‍മാരായിരുന്നു തട്ടിപ്പ്‌ നടത്തിയത്‌. ടിക്കറ്റ്‌ മെഷീനില്‍ കൃത്രിമത്വം കാട്ടി രണ്ട്‌ മാസം കൊണ്ട്‌ ഇവര്‍ അഞ്ച്‌ ലക്ഷത്തോളം രൂപ വെട്ടിച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌.

മെഷിനില്‍ നിന്നും പ്രിന്റൗട്ട്‌ കാണിക്കാനാകുന്നില്ലെന്ന്‌ പറഞ്ഞ്‌ കൃത്യമായ കളക്ഷന്‍ കാണിക്കാതെയായിരുന്നു പണം തട്ടിയിരുന്നത്. ഒരു ഉന്നതോദ്യോഗസ്‌ഥന്‌ സംശയം തോന്നിയതിനേ തുടര്‍ന്ന്‌ നടന്ന പരിശോധനയിലാണ്‌ തട്ടിപ്പ്‌ വെളിച്ചത്ത്‌ വന്നത്‌. സൈബര്‍ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കും.

കണ്ടക്ടര്‍മാര്‍ക്ക് നല്‍കിയ ടിക്കറ്റ് മെഷിനില്‍ തിരിമറി സാധ്യത കണ്ടെതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് പുതിയ ടിക്കറ്റ് മെഷിന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോര്‍പ്പറേഷനും മെഷിന്‍ നല്‍കിയ കമ്പനിക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ബത്തേരിയില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :