ടി പി വധത്തേക്കുറിച്ച് ഒന്നും പറയില്ല: കാരാട്ട്

കൊല്‍ക്കത്ത| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുന്നത് നല്ല കാര്യമാണെന്നും കാരാട്ട് വ്യക്തമാക്കി.

ടി പി ചന്ദ്രശേഖരന്‍ വധവുമായി സി പി എമ്മിനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് കാരാട്ട് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നുപേരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം കേന്ദ്ര കമ്മറ്റി ചര്‍ച്ചചെയ്തില്ല. ഇക്കാര്യം അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ പരിഗണിക്കും - കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ടി പി വധത്തില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന പാര്‍ട്ടി തന്‍റെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുക്കുന്നതിലെ അനൌചിത്യം പ്രകാശ് കാരാട്ടിനെ നേരില്‍ക്കണ്ട് വി എസ് അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :