ടി പി വധം: ‘സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതില്‍ അദ്ഭുതം’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെറിയ കാര്യങ്ങളില്‍ പ്രതികരിക്കുന്നവര്‍ പോലും ചന്ദ്രശേഖരന്‍ വധത്തോട് പ്രതികരിച്ചില്ല. ഇതു പോലത്തെ നിശബ്ദത മുന്‍പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട കാര്യമില്ലെന്നും അത് കേരളത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഞ്ചിയത്ത്‌ കഴിഞ്ഞ നാലു വര്‍ഷം നടന്ന അക്രമങ്ങളെ കുറിച്ച്‌ എല്ലാവര്‍ക്കുമറിയാം. ഒഞ്ചിയം രക്തസാക്ഷി ദിനത്തില്‍ ചന്ദ്രശേഖരനെ ഇല്ലാതാക്കുമെന്ന്‌ സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയത്‌ ആരും മറന്നിട്ടില്ല - മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നിലെ പ്രതികള്‍ നിയമത്തിന്‌ മുമ്പില്‍ വരണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :