ഞാന്‍ എങ്ങോട്ടും മുങ്ങിയിട്ടില്ല, വീട്ടില്‍ റെയ്ഡ് നടന്നിട്ടുമില്ല: ശാലു മേനോന്‍

കോട്ടയം| WEBDUNIA|
PRO
PRO
താന്‍ മുങ്ങി എന്ന മാധ്യമവാര്‍ത്ത നിഷേധിച്ച് നടി ശാലുമേനോന്‍. സോളാര്‍ തട്ടിപ്പ് കേസി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ശാലുമേനോന്‍ മുങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

തനിക്ക് മുങ്ങേണ്ട കാര്യമില്ലെന്നും താന്‍ നിരപരാധിയാണെന്നും ശാലു പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ താന്‍ ഡാന്‍സ് ക്ലാസുകളില്‍ ആയിരുന്നു. രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്തിയെന്ന വാര്‍ത്ത തെറ്റാണ്. ഇവിടെ ആരും റെയ്‌ഡിന് എത്തിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശാലു മേനോന്‍ വ്യക്തമാക്കി.

ശാലു മേനോന്‌ തട്ടിപ്പു കമ്പനിയായ ടീം സോളാറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി തട്ടിപ്പിന്‌ ഇരയായവര്‍ മൊഴി നല്‍കിയിരുന്നു. ശാലുവും കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനും അടുത്ത ബന്ധമാണ്‌ പുലര്‍ത്തിയിരുന്നതെന്നും കമ്പനി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്ന നിലയിലാണ്‌ ബിജു രാധാകൃഷ്ണന്‍ ഇടപാടുകാര്‍ക്ക്‌ ശാലു മേനോനെ പരിചയപ്പെടുത്തിയത്‌. കമ്പനിയിലേക്ക്‌ ജീവനക്കാരെ റിക്രൂട്ട്‌ ചെയ്തതും ശാലു മേനോന്‍ ആയിരുന്നതായി ഇടപാടുകാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ചില ഹില്‍ സ്റ്റേഷനുകളിലേക്ക്‌ ഇരുവരും യാത്ര പോയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ശാലുവിനെതിരേ സരിതാ എസ്‌ നായരും പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. ഭര്‍ത്താവും സീരിയല്‍ നടിയും ചേര്‍ന്ന്‌ തന്നെ വഞ്ചിച്ചതായും പണം മുഴുവന്‍ നടി തട്ടിയെടുത്തതായും ഇവര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശാലുവിനെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :