ഞണ്ടുകറി കഴിച്ച് ഒരാള്‍ മരിച്ചു, ആറു പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരത്ത് ഞണ്ടുകറി കഴിച്ച് ഒരാള്‍ മരിച്ചു. ആറുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ്‌ ബംഗാള്‍ സിലിഗുഡി സ്വദേശി അമാനൂര്‍(21) ആണ്‌ മരിച്ചത്‌. സിലിഗുഡി സവ്ദേശികളായ ജഹാംഗീര്‍(20), മുസ്താര്‍(19), നസീര്‍(20), സദന്‍ (22), താരാകുല്‍ അസ്‌ലാം(23), ജബ്ബാര്‍(21) എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുഴിവിള കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് ഇവര്‍. വ്യാഴാഴ്ച രാത്രിയിലാണ് ഇവര്‍ ഞണ്ടുകളെ പാകംചെയ്ത് കഴിച്ചത്. ആക്കുളം കായലില്‍ കരക്കടിഞ്ഞ് കാണപ്പെട്ട ഞണ്ടുകളേയാണ് ഇവര്‍ പിടികൂടിയത്.

അര്‍ധരാത്രിയോടെ ഇവര്‍ക്ക് അസ്വസ്ഥത തോന്നുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഇവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അമാനൂര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍‌പെ മരണമടഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :