ജോര്‍ജിന്റേത് സംസ്കാരശൂന്യമായ പ്രവര്‍ത്തി: വി എസ്

വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| WEBDUNIA|
PRO
PRO
പത്തനാപുരത്ത് യു ഡി എഫ് യോഗത്തില്‍ എ കെ ബാലനെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ച ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ നടപടി സംസ്കാരശൂന്യമായ പ്രവര്‍ത്തിയാണെന്ന്‌ പ്രതിപക്ഷനേതാവ് വിഎസ്‌ അച്യുതാനന്ദന്‍.

വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡിനെതിരായ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ആഭാസകരമാണെന്നും വിഎസ്‌ പറഞ്ഞു. ജോര്‍ജിനെതിരേ ഉത്തരവാദിത്വപ്പെട്ടവര്‍ നടപടിയെടുക്കുമെന്നാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഗണേശ് കുമാറിനെ മിസ്റ്റര്‍ ഗണേശ്കുമാര്‍ എന്ന് വിളിച്ചെന്നും ‘മിനിസ്റ്റര്‍ എന്നു വിളിക്കേണ്ടതല്ലേ പൊട്ടാ‘ എന്നുമായിരുന്നു ജോര്‍ജ് ബാലനെതിരെ പ്രസംഗിച്ചത്. പട്ടികജാതിക്കാരനായതിനാല്‍ താനൊന്നും പറയുന്നില്ലെന്നും ജോര്‍ജ് ബാലനേക്കുറിച്ച് പറഞ്ഞിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം പത്തനാപുരത്ത് വച്ചായിരുന്നു ജോര്‍ജ് വിവാദപ്രസ്താവന നടത്തിയത്. ഇതേ വേദിയില്‍ വി എസ് ഞരമ്പ് രോഗിയും കാമഭ്രാന്തനുമാണെന്ന ഗണേശ്കുമാറിന്റെ പ്രസ്താവനയും വലിയ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :