ജെഎസ്എസ് യുഡിഎഫ് വിട്ടു; പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തില്‍ അംഗീകാരം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ജെഎസ്എസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. ജെവൈഎഫ് നേതാവ് ശബരീശാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
ജെഎസ്എസിന് അംഗീകാരം നല്‍കാന്‍ കൂട്ടാക്കാത്ത യുഡിഎഫ് മുന്നണിയില്‍ ഇനി തുടരേണ്ടതില്ലായെന്നാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി വിട്ട് പുറത്ത് വരുന്ന ജെഎസ്എസ് ഇടത് മുന്നണിയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ജെഎസ്എസ് നേതാവ് രാജന്‍ ബാബു യുഡിഎഫ് വിടുന്നതിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രമേയത്തിന് ജെഎസ്എസ് സംസ്ഥാന സമ്മേളനം അംഗീകാരം നല്‍കിയിരിക്കുന്നത്.