ജീവനക്കാര്‍ അനാശാസ്യം നടത്തി: ദേവപ്രശ്നം

തിരുവനന്തപുരം| WEBDUNIA|
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രശ്നവിധിയില്‍ ക്ഷേത്രജീവനക്കാര്‍ ശുദ്ധവും വൃത്തിയുമില്ലാതെയും സദാചാര വിരുദ്ധമായും പെരുമാറുന്നു എന്ന് കണ്ടെത്തി. ക്ഷേത്രത്തിനുള്ളില്‍ വച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായും പ്രശ്നത്തില്‍ കണ്ടു.

ജീവനക്കാര്‍ നിവേദ്യം തയ്യാറാക്കുന്നതും ഭക്തരോട് പെരുമാറുന്നതും ഈശ്വരസേവയാണ് നടത്തുന്നത് എന്ന ചിന്തയോടെയല്ല. ക്ഷേത്രജീവനക്കാരുടെ പെരുമാറ്റം ദേവസാന്നിധ്യത്തിന് ദോഷമുണ്ടാക്കുന്നു. അഗ്നിഭയമുള്‍പ്പെടെയുള്ള ദോഷഫലങ്ങല്‍ കാണുന്നു എന്നും പ്രശ്നം നടത്തിയ മധൂര്‍ നാരായണ രംഗഭട്ടും ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മ്മയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദോഷത്തിന്റെ അനന്തരഫലങ്ങള്‍ രാജ്യത്തിന്റെ ഭരണസംവിധാനത്തിനും ദോഷമുണ്ടാക്കുമെന്നും സര്‍ക്കാരുകള്‍ കാലാവധി തികയ്ക്കാനാകാതെ കുഴങ്ങുമെന്നും പ്രശ്നവിധികര്‍ത്താക്കള്‍ പറയുന്നു.
ഇനി തുറക്കാനിരിക്കുന്ന ‘ബി’ നിലവറ വിഗ്രഹത്തിന് നേരെ അടിയിലായതിനാല്‍ അത് തുറക്കുന്നത് ദേവചൈതന്യത്തെ ഭംഗപ്പെടുത്തും. ശ്രീകോവിലിന്റെ അടിയില്‍ ചൈതന്യത്തെ പുഷ്ടിപ്പെടുത്താനായി പല ദേവസാന്നിധ്യങ്ങളും രഹസ്യങ്ങളും സ്ഥാപിക്കുക പതിവാണ്. തുറക്കാത്ത അറയ്ക്കും ചൈതന്യവുമായി അഭേദ്യമായ ബന്ധമുണ്ട്.

ബി നിലവറ തുറക്കുന്നത് ക്ഷേത്രത്തിനു മാത്രമല്ല ദോഷമാവുക. ദോഷത്തിന്റെ അനന്തരഫലങ്ങള്‍ രാജ്യത്തിന്റെ ഭരണസംവിധാനത്തിനും ദോഷമുണ്ടാക്കുമെന്നും സര്‍ക്കാരുകള്‍ കാലാവധി തികയ്ക്കാനാകാതെ കുഴങ്ങുമെന്നും പ്രശ്നവിധികര്‍ത്താക്കള്‍ പറയുന്നു.

കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വന്ന മുറജപവും ചക്രാബ്ജ പൂജയും മുടങ്ങിയതും അനന്തന്‍‌കാട് ക്ഷേത്രത്തില്‍ പൂജയില്ലാത്തതും ശ്രീപാദം കൊട്ടാരത്തിലെ കുളവും കിണറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നതും അശുഭമായി കണ്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :