കോട്ടയം|
M. RAJU|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2008 (16:46 IST)
കോട്ടയം ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് കുന്നപ്പള്ളി രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങളാണ് ബഹളം വച്ചത്.
യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങള്‍ ജില്ലാപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് റോയി ചെറിയാന്‍റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിപക്ഷ നേതാവ് സി.പി.എമ്മിലെ സുഗുണനുമായാണ് ഏറെ നേരം ഏറ്റുമുട്ടിയത്.
മുന്‍ ധാരണ പ്രകാരമുള്ള കാലാവധി അവസാനിച്ചിട്ടും കേരള കോണ്‍ഗ്രസ് (എം) അംഗമായിരുന്ന തോമസ് കുന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാത്തതാണ് യു.ഡി..എഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്. തോമസ് കുന്നപ്പള്ളി യോഗത്തില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളികളുമായി യു.ഡി.എഫ് രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് കുന്നപ്പള്ളിക്ക് പിന്തുണയുമായി ഇടതുമുന്നണിയും രംഗത്തെത്തിയതോടെ യോഗം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. 23 അംഗ ജില്ലപഞ്ചായത്തില്‍ ഒരു അംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം കൈയ്യാളുന്നത്.
കേരള കോണ്‍ഗ്രസിന്‍റെ മുന്‍ ധാരണ പ്രകാരം കഴിഞ്ഞ മാസം ജില്ലാ പ്രസിഡന്‍റ് സ്ഥാനം തോമസ് കുന്നപ്പള്ളി രാജിവയ്ക്കേണ്ടതായിരുന്നു. കെ.എം മാണിയും യു.ഡി.എഫും ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സഥാനം രാജിവയ്‌ക്കാന്‍ തോമസ് കുന്നപ്പള്ളി തയാറായില്ല.
പാര്‍ട്ടി തീരുമാനം ലംഘിച്ച തോമസ് കുന്നപ്പള്ളിയെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും യു.ഡി.എഫ് നീക്കം ചെയ്തിരുന്നു.