ജിദ്ദയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

ജിദ്ദ| WEBDUNIA| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2009 (20:51 IST)
ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 18 പേര്‍ മരിച്ചു. താമരശേരി കൂടത്തായി അരിച്ചോലയ്ക്കല്‍ അബ്ദുള്‍ കരീം, താമരശേരി ചുങ്കം സ്വദേശി സക്കീര്‍, ബാലുശേരി തൊടുപുഴക്കടവ് അബ്ദുള്‍ കബീര്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ഇവരുടെ മൃതദേഹങ്ങള്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ജിദ്ദയില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇരുപത്തേഴാം രാവ് കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് മടങ്ങിവരവേയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കനത്ത പൊടിക്കാറ്റില്‍ പെട്ട് നിയന്ത്രണം വിട്ടാണ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മരിച്ചവരില്‍ മറ്റ് രണ്ട് ഇന്ത്യക്കാരും ഉള്ളതായി അറിവായിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :