ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വീണ്ടും സൂഫിയ

കൊച്ചി| WEBDUNIA|
ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സൂഫിയ മദനി വീണ്ടും എറണാകുളം സി ബി ഐ കോടതിയിയെ സമീപിച്ചു. എറണകുളം ജില്ല വിട്ടു പോകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലെ പത്താം പ്രതിയാണ് സൂഫിയ മദനി.

എറണാകുളം ജില്ല വിട്ടുപോകാനുള്ള അനുമതി തേടി നേരത്തെ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. എന്തെങ്കിലും പ്രത്യേക ആവശ്യത്തിന്‍ മേല്‍ ജില്ലയ്ക്ക്‌ പുറത്ത്‌ പോകണമെങ്കില്‍ അത്‌ പരിഗണിക്കാവുന്നതാണെന്ന്‌ വിധി പ്രഖ്യാപിച്ചുകൊണ്‌ട്‌ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അബ്ദുല്‍ നാസര്‍ മദനി പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സൂഫിയ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മദനി ഇപ്പോള്‍ കൊല്ലം അന്‍വാര്‍ശ്ശേരിയിലാണുള്ളത്‌.

ബസ്‌ കത്തിക്കല്‍ കേസില്‍ കോടതി കര്‍ശന വ്യവസ്ഥകളോടെയായിരുന്നു സൂഫിയയ്ക്ക്‌ ജാമ്യം അനുവദിച്ചിരുന്നത്‌. നേരത്തെ രണ്ടു തവണ ജില്ല വിട്ടുപോകുന്നതിന്‌ പ്രത്യേക ആവശ്യം ചൂണ്‌ ടിക്കാട്ടി സൂഫിയ അപേക്ഷ നല്‍കിയപ്പോള്‍ കോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ പ്രാവശ്യം സൂഫിയയുടെ ഹര്‍ജ്ജി. ചോദ്യം ചെയ്യല്‍ അവസാനിച്ച സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥ ഇളവ്‌ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ജാമ്യവവസ്ഥയില്‍ ഇളവ്‌ അനുവദിക്കരുതെന്ന്‌ എന്‍ ഐ ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :