ജഡ്ജി എത്തിയത് മകളുടെ വിവാഹം ക്ഷണിക്കാന്‍: കോടിയേരി
കണ്ണൂര്‍|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിശദീകരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജഡ്ജിയെ വ്യക്തിപരമായി അറിയാമെന്നും മകളുടെ വിവാഹം ക്ഷണിക്കാനാണ് അദ്ദേഹം വന്നതെന്നും കോടിയേരി പറഞ്ഞു.
കേസിന്റെ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ഫെബ്രുവരി 28 ന് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വച്ചാണ് കോടിയേരിയും ജഡ്ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.