തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ ഡി എഫിനെ നിരോധിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇപ്പോഴും അതേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ ബി ജെ പി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയയിരുന്നു രമേശ്.
രാജ്യദ്രോഹികളും രാജ്യ സ്‌നേഹികളും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എന്‍ ഡി എഫിനു ഭീകരമുഖം ഇല്ലെന്നാണ് യു ഡി എഫിന്‍റെ നിലപാടെന്നും രമേശ് കുറ്റപ്പെടുത്തി. കേരളത്തില്‍ ഏതുമുന്നണി ജയിച്ചാലും അതു ലഷ്കറെ തയിബയുടെയും, ഇന്ത്യന്‍ മുജാഹിദിന്‍റെയും പ്രാദേശിക രൂപമായ എന്‍ ഡി എഫ്, പി ഡി പി സംഘടനകളുടെ സഹായത്തോടെയായിരിക്കും.
എന്‍ ഡി എഫിന്‍റെ സഹായത്തോടെ യു ഡി എഫും പി ഡി പിയുടെ പിന്‍തുണയോടെ എല്‍ ഡി എഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് അതാണ് തെളിയിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അവിശുദ്ധവും അപകടകരവുമായ ഈ ബന്ധം തുറന്നുകാട്ടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.