സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തുടക്കമായി. കടപ്പുറത്തെ എം കെ പാന്ഥെ നഗറില്‍ സി പി എം സംസ്ഥാനം സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പതാക ഉയര്‍ത്തി.
പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍, സംസ്ഥാനസമിതിയംഗം എളമരം കരീം, എം വി ഗോവിന്ദന്‍, പി കരുണാകരന്‍, ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തി.
പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ തെളിയിച്ചു. നാളെ രാവിലെ ടാഗോര്‍ ഹാളില്‍ ഒമ്പതിന് പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 734 പ്രതിനിധികളും 70 നിരീക്ഷകരും 11 മുതിര്‍ന്ന നേതാക്കളുമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്.