ചില്ലറ വില്‍പ്പന: കേരളം അനുകൂലമെന്ന് പറഞ്ഞിട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ചില്ലറ വില്‍പ്പനയിലെ വിദേശ നിക്ഷേപത്തെ (എഫ്ഡിഐ) അനുകൂലിച്ച് കേരളം കത്തെഴുതിയതായി താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അവകാശം സംസ്ഥാനങ്ങള്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചില്ലറ വില്‍പ്പനയിലെ വിദേശ നിക്ഷേപത്തിന് അനുകൂലമാണെന്നാണ് കഴിഞ്ഞ ദിവസം ആനന്ദ് ശര്‍മ്മ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം ആയതിനാല്‍ ഇതില്‍ കേരളവും ഉള്‍പ്പെടുമെന്ന ധാരണയില്‍ ആണ് ചില്ലറ വില്‍പ്പനയിലെ വിദേശ നിക്ഷേപത്തിന് കേരളം അനുകൂലമാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നതായി നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയും വ്യക്തമായിരുന്നു. കേരളത്തിനുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.