ചന്ദ്രമതിയുടെ റിമാന്‍ഡ് നീട്ടി

തിരുവനന്തപുരം| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ മൂന്നാം പ്രതി സിഡ്കോ ചന്ദ്രമതിയുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക്‌ കൂടി നീട്ടി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ റിമാന്‍ഡ് കാലാവധി നീട്ടിയത്‌.

എന്നാല്‍, ചന്ദ്രമതിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ ഈ ആഴ്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. കേസിലെ മറ്റൊരു പ്രതിയായ രമണി ഇതുവരെ കീഴടങ്ങിയിട്ടില്ല.

രമണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് രമണി ക്രൈം ബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

അറസ്റ്റു വരിക്കുകയോ, കോടതിയില്‍ കീഴടങ്ങുകയോ അല്ലാതെ രമണിയുടെ മുന്നില്‍ മറ്റു വഴികളില്ലെന്നിരിക്കേ, രമണി കീഴടങ്ങാത്തത് ഉന്നത തലത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണെന്ന് ആരോപണമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :