ഘടക കക്ഷികള്‍ക്ക് മൂന്ന് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന് ഹൈക്കമാന്റ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഘടക കക്ഷികള്‍ക്ക് മൂന്ന് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം. ഇക്കാര്യം ഹൈക്കാമന്റ് തന്നെ ഘടകക്ഷികളെ അറിയിക്കും എന്നാണ് വിവരം. ആകെ 20 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
നിലവില്‍ രണ്ട് സീറ്റുകള്‍ മുസ്ലിം ലീഗിനും ഒരു സീറ്റ് കേരളാ കോണ്‍ഗ്രസ്(എം)നും ആണ്. ഈ സ്ഥിതി തുടരാന്‍ തന്നെയാണ് തീരുമാനം. ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസിന് നിലവിലുള്ള സീറ്റുകളില്‍ കുറവുവരുത്തേണ്ടതില്ല എന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ്.
സംസ്ഥാനത്തെ ബാക്കി പതിനേഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥി പട്ടിക എത്രയും വേഗം തയ്യാറാക്കാനാണ് നിര്‍ദ്ദേശം.