ഗ്രാമീണസേവനം നിര്‍ബന്ധം - എം.എ ബേബി

M.A.Baby
KBJWD
2008 പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രോസ്പെക്ടസ് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പുറത്തിറക്കി. ഗ്രാമീണ മേഖലയില്‍ സേവനം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ കര്‍ശനമാക്കിയിട്ടുണ്ട്.

ഇതിന് തയാറാകാത്ത വിദ്യാര്‍ത്ഥികള്‍ അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി പ്രസ്ക്ലബ് ഹാളിലാണ് പ്രോസ്പെക്ടസ് പ്രകാശനം മന്ത്രി ബേബി നിര്‍വ്വഹിച്ചത്. പ്രധാനമായും രണ്ട് മൂന്ന് മാറ്റങ്ങളാണ് കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രോ‍സ്പെക്ടസിലുള്ളത്.

പ്രവേശന പരീക്ഷയില്‍ ആദ്യമായി ബാച്ച്ലര്‍ ഓഫ് ഫിസിയോ തെറാപ്പി എന്ന കോഴ്സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെന്‍റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ബി.ഡി.എസ് കോഴ്സിന്‍റെ ദൈര്‍ഘ്യം അഞ്ചരവര്‍ഷത്തില്‍ നിന്നും അഞ്ചു വര്‍ഷമായി കുറച്ചിട്ടുണ്ട്.

ബി.ഡി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഇന്‍റേണ്‍ഷിപ്പ് കുറച്ച് നേടിയാല്‍ മതിയാവുമെന്നും പ്രോസ്പെക്ടസില്‍ പറയുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ശേഷം ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിര്‍ബന്ധിത സേവനം നടപ്പാക്കും.

കൊച്ചി | M. RAJU| Last Modified തിങ്കള്‍, 28 ജനുവരി 2008 (11:29 IST)
ഇതിന് വിമുഖത പ്രകടിപ്പിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ വരെ സര്‍ക്കാരിലേക്ക് പിഴയടയ്ക്കണമെന്നും പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :