ഗ്യാസ് ടാങ്കര്‍ ദുരന്തം: മരണം പതിനൊന്നായി

കണ്ണൂര്‍| WEBDUNIA|
PRO
PRO
ചാല ബൈപ്പാസ് റോഡില്‍ തിങ്കളാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ മരണം പതിനൊന്നായി. വെള്ളിയാഴ്ച രാവിലെ മരണമടഞ്ഞ ചാല ദേവീനിവാസില്‍ ഹോമിയോ ഡോക്ടര്‍ കൃഷ്ണന്റെ ഭാര്യയായ ദേവി(59) ആണു ഉച്ചയോടെ മരിച്ചത്. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. സേലം സ്വദേശി കണ്ണയ്യനാണ് കീഴടങ്ങിയത്. കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാല ഹോമിയോ ഡോക്ടര്‍ കൃഷ്ണന്‍, മംഗലാപുരത്ത് ചികിത്സയിലായിരുന്ന നിസാ രാജന്‍ എന്നിവര്‍ രാവിലെ മരിച്ചിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ചികിത്സയിലായിരുന്ന അഞ്ചു പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.ചാല സ്വദേശി നിര്‍മല, ഭര്‍ത്താവ് ലക്ഷ്മണന്‍, രമ, രമയുടെ സഹോദരി ഗീത, റംലത്ത്, ഭര്‍ത്താവ് അബ്ദുള്‍ റസാഖ്, ശ്രീലത, അബ്ദുള്‍ അസീസ് എന്നിവരാണ് മരിച്ച മറ്റുപേര്‍.

പരുക്കേറ്റ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച രാത്രി നടന്ന അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗ്യാസ്‌ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. 25 വീടുകളിലേക്ക് തീപടര്‍ന്നു. 10 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :