ഗ്യാസ് ഏജന്‍സികള്‍ 25മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്തെ ഗ്യാസ് ഏജന്‍സികള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചതായി റീപ്പോര്‍ട്ട്. പാചകവാതക വിതരണം ഇതോടെ സംസ്ഥാനത്ത് തടസപ്പെടാന്‍ സാദ്ധ്യതയേറി.

എണ്ണക്കമ്പനികളുടെ പുതിയ മാര്‍ക്കറ്റിംഗ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് ഏജന്‍സികളുടെ സമരം. ഗ്യാസ് വിതരണത്തിന് കമ്പനികള്‍ കൂടുതല്‍ സമയം അനുവദിക്കണം,​ പുതിയ ഏജന്‍സികള്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഗ്യാസ് വില അടിയ്ക്കടി ഉയര്‍ത്തുമ്പോഴും വിതരണത്തിന് ആധാറുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളില്‍ വിവിധ നിലപാട് സ്വീകരിയ്ക്കുമ്പോഴും തങ്ങളാണ് ബുദ്ധിമുട്ടിലാവുന്നതെന്ന് പറഞ്ഞ് ഏജന്‍സികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

ഉപഭോക്താക്കളോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കാന്‍ ഏജന്‍സികള്‍ക്ക് കഴിയാതെ പോകുന്നതും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇതിനിടെ എണ്ണക്കമ്പനികളുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി വന്നതോടെയാണ് ഏജന്‍സികള്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :